പൊക്കാളി ഉല്‍പ്പന്നമേള തുടങ്ങി

moonamvazhi

എറണാകുളം ജൈവപൊക്കാളി നെല്‍ക്കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തണമെന്ന സഹകരണവകുപ്പിന്റെ നിര്‍ദേശത്തിന്റെ ഭാഗമായി ഓച്ചന്തുരുത്ത് സഹകരണ ബാങ്കില്‍ ഗ്രാമിക ജൈവപൊക്കാളി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ആരംഭിച്ചു. കോരാമ്പാടം സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് മേള. ഓച്ചന്തുരുത്ത് ബാങ്ക് ആസ്ഥാനമന്ദിരത്തില്‍ പ്രസിഡന്റ് ആല്‍ബി കളരിക്കല്‍ ആദ്യവില്‍പ്പന നടത്തി. അസിസ്റ്റന്റ് സെക്രട്ടറി ബെറ്റ്‌സി ബെല്ലര്‍, കെ ജി സബിത എന്നിവര്‍ പങ്കെടുത്തു. വെള്ളിയാഴ്ച മുരുക്കുംപാടം ശാഖയിലും വിപണനവും പ്രദര്‍ശനവും നടക്കും.

Leave a Reply

Your email address will not be published.