കോഴിക്കോട് ചെക്യാട് സഹകരണ ബാങ്ക് എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

[email protected]

ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ബാങ്കിന്റെ പ്രവർത്തന പരിധിയായ ചെക്യാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവരിൽ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പാറക്കടവ് സ്റ്റുഡൻറ് മാർക്കററിൽ നടന്ന ആദരവ് – 19 എന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. സഹകരണ വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാർ സി.കെ.സുരേഷ് മുഖ്യാഥിതി ആയിരുന്നു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, വാർഡ് മെമ്പർ കെ.പി.കുമാരൻ, ഉമ്മത്തൂർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ പി.ടി.അബ്ദുറഹിമാൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ.കെ.ഉസ്മാൻ മാസ്റ്റർ, വി.കെ.ഭാസ്ക്കരൻ, സി.എച്ച്.ഹമീദ് മാസ്റ്റർ, മോഹനൻ പാറക്കടവ്, തയ്യിൽ ശ്രീധരൻ, എൻ.കെ.കുഞ്ഞിക്കേളു, അഹമ്മദ് ചാത്തോത്ത്, കെ.രമേശൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് സി.എച്ച്.ബാലകൃഷ്ണൻ, സി.കെ.സുരേഷ് എന്നിവർ ഉപഹാരം നൽകി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!