പി. റഹീമിന് യാത്രയപ്പ് നല്‍കി

Deepthi Vipin lal

സഹകരണ വകുപ്പിലെ അഡീഷണല്‍ രജിസ്ട്രാറും പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറിയുമായ പി. റഹീമിന് സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് യാത്രയപ്പ് നല്‍കി. യാത്രയപ്പ് സമ്മേളനം പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.

പെന്‍ഷന്‍ ബോര്‍ഡിന്റെ ഉപഹാരം പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ പി. റഹീമിന് നല്‍കി. സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപഹാരം പി.ആര്‍. ഒ. ജ്യോതി ചന്ദ്രശേഖരനും സൂപ്രണ്ടന്റ് പി.കെ. സതീഷും ചേര്‍ന്ന് കൈമാറി. ഭരണസമിതി അംഗങ്ങളായ പി. കുഞ്ഞികൃഷ്ണന്‍ എം. സുകുമാരന്‍, പി . പ്രദീപ്കുമാര്‍, ടി.ആര്‍. രമേഷ്, പി. ജയദേവ് , സി. സുരേശന്‍, പി.കെ. സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News