നാദാപുരം വാണിമേൽ സഹകരണ ബാങ്കിന്റെ കുടിവെള്ള വിതരണം ആരംഭിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷമായ വാണിമേൽ പഞ്ചായത്തിൽ വാണിമേൽ സർവീസ് സഹകരണ ബാങ്ക് കുടിവെള്ള വിതരണം ആരംഭിച്ചു. ബാങ്ക് പ്രസിഡണ്ട് ടി. പ്രദീപ്കുമാർ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ബാങ്ക് സെക്രട്ടറി ശ്രീരാജ് പറഞ്ഞു. വാഹനങ്ങളിൽ കൊണ്ടുപോകുന്ന കുടിവെള്ളം എല്ലാ പ്രദേശങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബാങ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള പ്രശ്നം തീരുന്നതുവരെ ഈ സംവിധാനം തുടരുമെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു.