ഡോ. ടി.പി. സേതുമാധവന്‍ ബ്രിഡ്ജ് 360 ഡയറക്ടര്‍

moonamvazhi

അമേരിക്കയിലെ ടെക്‌സാസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ മേഖലയിലെ സാമൂഹിക സംരംഭകത്വ കമ്പനിയായ ബ്രിഡ്ജ് 360 യുടെ ഡയറക്ടറായി വിദ്യാഭ്യാസവിദഗ്ധനായ ഡോ. ടി.പി. സേതുമാധവനെ നിയമിച്ചു.

‘ മൂന്നാംവഴി ‘ വായനക്കാര്‍ക്കു സുപരിചിതനായ കണ്ണൂര്‍ സ്വദേശി ഡോ. സേതുമാധവന്‍ മാസികയുടെ തുടക്കം മുതല്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ‘ കരിയര്‍ ഗൈഡന്‍സ് ‘ എന്ന പംക്തി കൈകാര്യം ചെയ്തുവരികയാണ്.

ബംഗളൂരുവിലെ ട്രാന്‍സ്ഡിസിപ്ലിനറി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ. സേതുമാധവന്‍ വെറ്ററിനറി സര്‍വകലാശാല ഡയറക്ടര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഡയറക്ടര്‍, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകബാങ്ക് കണ്‍സള്‍ട്ടന്റായ ഇദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലുമായി 42 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താല്‍പ്പര്യം, അഭിരുചി, ലക്ഷ്യം എന്നിവ വിലയിരുത്തി ഇടനിലക്കാരില്ലാതെ അമേരിക്കന്‍ സര്‍വകലാശാലകളിലും കോളേജുകളിലും സ്‌കോളര്‍ഷിപ്പോടെ സൗജന്യമായി പ്രവേശനം ഉറപ്പുവരുത്തുകയാണു ബ്രിഡ്ജ് 360 ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Latest News