നിക്ഷേപം തിരികെ നല്‍കാത്ത മള്‍ട്ടി സംഘങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് കേന്ദ്രസര്‍ക്കാര്‍

moonamvazhi

നിക്ഷേപം തിരികെ നൽകാത്ത നാല് സംസ്ഥാന സഹകരണ സംഘങ്ങൾക്കെതിരെ നിക്ഷേപകർക്കായി സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ. സഹകരണ സംഘങ്ങളുടെ വിശ്വാസ്യത അവിടെ നിക്ഷേപിച്ചവർക്ക് പണം തിരികെ ആവശ്യപ്പെടുമ്പോൾ ലഭിക്കുന്നതിനെ ആശ്രയിച്ചാണ് കേന്ദ്രസർക്കാരിന്റെ വാദം. നിക്ഷേപകർക്കൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് അനുകൂല വിധിയും സമ്പാദിച്ചു.

 

സഹാറ ഗ്രൂപ്പിന് കീഴിലുള്ള നാല് സഹകരണ സംഘങ്ങള്‍ക്കെതിരെയായിരുന്നു അസാധാരണമായ ഈ നിയമപോരാട്ടം നടന്നത്. സഹാറ ക്രഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി, സഹായറായന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി, ഹമാരാ ഇന്ത്യ ക്രഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി, സ്റ്റാര്‍ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി എന്നിവയ്‌ക്കെതിരെയാണ് നടപടി. ഈ സംഘങ്ങളില്‍ നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപം തിരികെ ലഭിക്കുന്നില്ലെന്ന ഒട്ടേറെ കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ലഭിച്ചിരുന്നു. പണം ആവശ്യമുള്ളവര്‍ക്കെല്ലാം നിക്ഷേപം തിരികെ നല്‍കണമെന്നും അതുവരെ മറ്റ് നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നും കേന്ദ്ര രജിസ്ട്രാര്‍ ഈ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

കേന്ദ്രത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 1.22 ലക്ഷം ആവശ്യക്കാരാണ് നിക്ഷേപം തിരികെ ലഭിക്കാനുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പണം നല്‍കാന്‍ കേന്ദ്രരജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കി. പക്ഷേ, ഇതിനനുസരിച്ച് സംഘങ്ങള്‍ നടപടിയെടുത്തില്ല. ഇതോടെയാണ് കേന്ദ്രസഹകരണ മന്ത്രി നേരിട്ട് ഇടപെട്ട് സംഘങ്ങള്‍ക്കെതിരെ മന്ത്രാലയം തന്നെ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. സഹാറ ഗ്രൂപ്പിന് സെബിയിലുള്ള നിക്ഷേപം പിന്‍വലിച്ച് ഈ ഗ്രൂപ്പിന് കീഴിലുള്ള സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് അവരുടെ പണം നല്‍കാന്‍ ഉപയോഗിക്കണമെന്നായിരുന്നു കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ വാദം. ഇത് സുപ്രീംകോടതി അംഗീകരിച്ച്, നിക്ഷേപകര്‍ക്ക് അനുകൂലമായി വിധിയുണ്ടായി.

 

സെബിയിൽനിന്ന് കാണിക്കുന്ന 5000 കോടി രൂപ കേന്ദ്രരാജിസ്‌ട്രാറുടെ പേരിലേക്ക് മാറ്റണമെന്നായിരുന്നു നിർദ്ദേശം. ഇത് നാല് സംഘങ്ങളിലെയും നിക്ഷേപകർക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് പിൻവലിച്ച് നൽകാനും തീരുമാനിച്ചു. ഒമ്പത് മാസത്തിനുള്ളിൽ ഈ ഇടപാട് പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കേന്ദ്ര രജിസ്ട്രാറെ സഹായിക്കാനായി ഗൗരവ് അഗർവാൾ എന്ന അഭിഭാഷകനെയും കോടതി നിശ്ചയിച്ചു. നിക്ഷേപകരുടെ അർഹതയും രേഖകളും പരിശോധിച്ച് തുക സുപ്രീംകോടതിയിലെ ഒരു റിട്ട.ജഡ്ജിയെ കേന്ദ്രസഹകരണ നിർദ്ദേശങ്ങൾ നിയോഗിച്ചിട്ടുണ്ട്. പത്തുകോടി നിക്ഷേപകരാണ് സഹാറ ഗ്രൂപ്പിന് കീഴിലുള്ള നാല് സംഘങ്ങളുമായുള്ളത്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കപ്പെടാത്ത ഒരു നടപടിയും ഈ മേഖലയിൽ ആശാസ്യമല്ലെന്നും അതിനെതിരെയുള്ള നിലപാടായിരിക്കും സ്വീകരിക്കുകയെന്നാണ് അമിത്ഷാ പ്രതികരിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!