ഡിസംബർ 31നകം നിക്ഷേപ ഗ്യാരണ്ടി സ്കീംമിൽ അംഗമാകാത്ത സഹകരണസംഘങ്ങൾക്കെതിരെ നടപടി

adminmoonam

കേരള നിക്ഷേപ ഗ്യാരണ്ടി സ്കീംമിൽ ഡിസംബർ 31നകം നിക്ഷേപം സ്വീകരിക്കുന്ന മുഴുവൻ സഹകരണസംഘങ്ങളും അംഗത്വം എടുക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടു. അല്ലാത്ത സംഘങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. അംഗത്വമെടുത്തു എന്ന് ഉറപ്പു വരുത്താൻ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ അടിയന്തര നടപടി സ്വീകരിക്കണം. നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനും ജോയിന്റ് രജിസ്ട്രാർ മുൻകൈയെടുക്കണം. നിക്ഷേപ ഗ്യാരണ്ടി ഫണ്ട് സ്കീമിൽ അംഗമാകാത്ത സംഘങ്ങളുടെ ഓഡിറ്റ് സർട്ടിഫിക്കറ്റിൽ ന്യൂനത കൃത്യമായി രേഖപ്പെടുത്തുന്നതിന് സഹകരണസംഘം ഓഡിറ്റർമാർ പ്രത്യേകം ശ്രദ്ധിക്കമെന്നും ഉത്തരവിൽ പറയുന്നു.

ഡിസംബർ 31 നു ശേഷവും ഏതെങ്കിലും സഹകരണസംഘം സ്കീമിൽ ചേരാതെ തന്നെ നിക്ഷേപം സ്വീകരിക്കുന്നതായി ബോധ്യപ്പെട്ടാൽ കേരള സഹകരണ നിയമം പ്രകാരം ജോയിന്റ് രജിസ്ട്രാർമാർ 31.3.2020 നകം നടപടി സ്വീകരിക്കേണ്ടതും സ്വീകരിച്ച നടപടി വിവരം സംഘങ്ങളുടെ പേര് വിവരം സഹിതം റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. 31.3.2020 നു ശേഷവും നിക്ഷേപ ഗ്യാരണ്ടി സ്‌കീമിൽ മുഴുവൻ സംഘങ്ങളും അംഗങ്ങളായി എന്ന കാര്യം ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ ഉറപ്പുവരുത്തേണ്ടതും ആയതിനു ശേഷം സ്കീമിൽ അംഗമാകാതെ നിക്ഷേപം സ്വീകരിക്കുന്ന, സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സംഘങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെടുന്ന പക്ഷം ബന്ധപ്പെട്ട ജില്ലാ ജോയിന്റ് രജിസ്ട്രാർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീയുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!