കെ.സി.എം.പി സൊസൈറ്റി പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് തെങ്ങിന്‍ തൈകള്‍ സമ്മാനം

Deepthi Vipin lal

കാസര്‍കോട് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സൊസൈറ്റിയുടെ 65-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് തെങ്ങിന്‍ തൈകള്‍ സൗജന്യമായി നല്‍കി. തൃശ്ശൂരിലെ വെണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് എത്തിച്ച മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന മലേഷന്‍ കുള്ളന്‍തെങ്ങിന്‍ തൈകളാണ് ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് നല്‍കിയത്.


സംസ്ഥാന തല പുരസ്‌കാരം നേടിയ എ.സുധീഷ് കുമാര്‍, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ കോഹിനൂര്‍ മൂസ ഹാജി,സി.എസ്.കൃഷ്ണപ്പ, ശ്രീധരന്‍ പെരുമ്പള, ഷാജഹാന്‍ ആലിച്ചേരി, കെ.എം.അബ്ദുള്‍ സമദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഉപഹാരം നല്‍കി. അനുമോദന യോഗം മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ.സോണി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.രവീന്ദ്ര,സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍മാരായ കെ.വി.മനോജ്കുമാര്‍, കെ.പി.സതീഷ്,സെക്രട്ടറി പി.കെ.വിനോദ്കുമാര്‍,വൈസ് പ്രസിഡന്റ് ഇ.രുദ്രകുമാരി,ഭരണ സമിതി അംഗങ്ങളായ അഡ്വ.യു.എസ്.ബാലന്‍, കെ.വി.ഭക്തവത്സലന്‍, കെ.ശ്രീധരന്‍, ബി.കൃഷ്ണന്‍, ഇ.വേണുഗോപാന്‍, കെ.സതി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News