ചേരാനല്ലൂര്‍ സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു

moonamvazhi

ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. ഭരണസമിതി അംഗം എം.ഡി.ടാഷ്‌മോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജിനീഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഡി.ദീപ സ്വാഗതവും ഭരണ സമിതി അംഗം വി.ടി. സത്യന്‍ നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ടി.ആര്‍. ഭരതന്‍, പി. ഇസഡ് സുല്‍ഫി, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സി.പി. അനില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.