ചെങ്കള സഹകരണ ബാങ്ക് സായാഹ്ന ശാഖ തുറന്നു

Deepthi Vipin lal

കാസര്‍ഗോട്ടെ ചെങ്കള സഹകരണ ബാങ്കിന്റെ നവീകരിച്ച സായാഹ്ന ശാഖ ചെര്‍ക്കള ബാബ് ടവറില്‍ പ്രവര്‍ത്തനം തുടങ്ങി. സഹകരണ സംഘം അസി. രജിസ്ട്രാര്‍ എ. രവീന്ദ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.കെ. കുട്ടി അധ്യക്ഷനായി. ആദ്യ നിക്ഷേപം കേരള ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ഏറ്റുവാങ്ങി. വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ഭരണ സമിതി അംഗം അഹമ്മദ് കബീര്‍ നിര്‍വ്വഹിച്ചു. സ്‌ട്രോങ് റൂമിന്റെ ഉദ്ഘാടനം ഭരണ സമിതി അംഗം കാട്ടുകൊച്ചി കുഞ്ഞികൃഷ്ണന്‍ നായരും ക്യാമ്പിന്റെ ഉദ്ഘാടനം കെ.സി.ഇ.എഫ്. ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ്കുമാറും നിര്‍വ്വഹിച്ചു.

രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാരെ സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ ബി. ബാബുരാജ് പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി പി. ഗിരിധരന്‍, റിട്ട. സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ വി. കുഞ്ഞിക്കണ്ണന്‍, ബി.എ.ഇസ്മായില്‍, അബ്ദുള്‍ റസാഖ്, അസി.സെക്രട്ടറി എ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published.