ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക് സ്‌കൂള്‍ വിപണി ആരംഭിച്ചു

moonamvazhi

മെച്ചപ്പെട്ട പഠനത്തിന്, മികച്ച പഠന സാമഗ്രികള്‍ എന്ന ആശയവുമായി കേരളാ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡ് സഹകരണത്തോടെ ചെക്യാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിപണി ആരംഭിച്ചു. പാറക്കടവ് പാനൂര്‍ റോഡില്‍ നീതി മെഡിക്കല്‍സ് ബില്‍ഡിംഗില്‍ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. കുഞ്ഞിരാമന്‍ അധ്യക്ഷനായി. ബാങ്ക് സെക്രടറി കെ.ഷാനി ഷ്‌കുമാര്‍, ബാങ്ക് ഡയറക്ടര്‍ പി.സുരേന്ദ്രന്‍, കെ.മഹേഷന്‍, കെ.രമേശന്‍, പി.കെ.രജിന എന്നിവര്‍ സംസാരിച്ചു.

പ്രമുഖ കമ്പനികളുടെ പഠനോപകരണങ്ങളായ ബാഗ്, നോട്ട് ബുക്കുകള്‍, വാട്ടര്‍ ബോട്ടില്‍, ടിഫിന്‍ ബോക്‌സ്, കുടകള്‍,പേന, പെന്‍സില്‍, ജോമട്രി ബോക്‌സ് തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവില്‍ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published.