ചീക്കിലോട് ബാങ്ക് സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കി

Deepthi Vipin lal

കോഴിക്കോട് ചീക്കിലോട് സര്‍വീസ് സഹകരണ ബാങ്കിന്റെ പരിധിയിലുള്ള കോവിഡ് ബാധിതരായവരുെട വീടുകളിലേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കി. ബാങ്ക് പ്രസിഡന്റ് പി.ബാലനും ബാങ്ക് സെക്രട്ടറി ഒ.പി. രാജനും ചേര്‍ന്ന് ആര്‍.ആര്‍.ടി.മാരായ രമ്യേശ് ടി.എന്‍., സുനേശന്‍ സി.എം. എന്നിവര്‍ക്ക് കിറ്റ് കൈമാറി. ഭരണസമിതി അംഗങ്ങളായ പി വിശ്വന്‍, എം.കെ. സത്യന്‍, ജീവനക്കാരായ വികാസ്, ചന്ദ്രന്‍, അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.