ചിറക്കല്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

ചിറക്കല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് വാക്‌സിന്‍ ചാലഞ്ചിലേക്ക് 1147341രൂപ സംഭാവന നല്‍കി. ബാങ്കിന്റെ വിഹിതമായി 10 ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനം ഉള്‍പ്പെടെ 147341രൂപയാണ് സംഭാവന നല്‍കിയത്.

ജിവനക്കാരുടെ വിഹിതം കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി സി.സുരേശന്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കൈമാറി. ചടങ്ങില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, കെ.വി.സുമേഷ് എം.എല്‍.എ. ബാങ്ക് പ്രസിഡന്റ് പി.പ്രശാന്തന്‍ ,സെക്രട്ടറി പി ചന്ദ്രന്‍ ,യൂനിയന്‍ നേതാക്കളായ സി.കിഷോര്‍, എന്‍.രതീഷ് ,കെ.പി. വിജീഷ് കുമാര്‍ ,കെ.വി.ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News