കോവിഡ് കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി ദുബായിലെ എം.വി.ആർ ക്ലിനിക്ക്: പ്രവാസികളായ മുഴുവൻ പൗരന്മാർക്കും ക്ലിനിക്കിന്റെയും ഡോക്ടർമാരുടെയും സേവനം സൗജന്യമായി നൽകുമെന്ന് ചെയർമാൻ സി. എൻ.വിജയകൃഷ്ണൻ.

adminmoonam

കോവിഡ് കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി ദുബായിലെ എം.വി.ആർ ക്ലിനിക്ക്. പ്രവാസികളായ മുഴുവൻ പൗരന്മാർക്കും ക്ലിനിക്കിന്റെയും ഡോക്ടർമാരുടെയും സേവനം സൗജന്യമായി നൽകുമെന്ന് ചെയർമാൻ സി. എൻ.വിജയകൃഷ്ണൻ പറഞ്ഞു.

കോവിഡ് 19ൽ ലോകം ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ യു.എ.ഇയിലെ മുഴുവൻ പ്രവാസികളായ പൗരന്മാർക്കും എം.വി.ആർ ക്ലിനിക്കിന്റെയും ഡോക്ടർമാരുടെയും സേവനം സൗജന്യമായി നൽകാൻ തയ്യാറാണെന്ന് ദുബായിലെ എം.വി. ആർ ക്ലിനിക് ദുബായ് സർക്കാരിനെ അറിയിച്ചു. യു.എ.ഇ യിൽ വിസിറ്റിംഗ് വിസയിലും മറ്റു ആവശ്യങ്ങൾക്കുമായി യു.എ.യിൽ വന്നിട്ടുള്ള ലോകത്തെ മുഴുവൻ രാജ്യങ്ങളിലെ, ഭൂരിഭാഗം പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് മുതലായവ ഉണ്ടാകാനിടയില്ല. കോവിഡ് 19 നായുള്ള പരിശോധനയും ചികിത്സയും വളരെയധികം ചെലവുകൾ നിറഞ്ഞതാണ്.

ഇൻഷുറൻസ് സൗകര്യം ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ വളരെ പ്രതിസന്ധി ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ അവരെ സഹായിക്കാൻ എം.വി.ആർ ക്ലിനിക് പ്രതിജ്ഞാബദ്ധമായി സർക്കാരിനൊപ്പം ഉണ്ടാകുമെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ സർക്കാരിന് അയച്ച കത്തിൽ പറഞ്ഞു. പണമില്ലാത്തതിന്റെ പേരിൽ ആരും കഷ്ടപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ല. അതോർത്ത് ആരും വിഷമിക്കേണ്ട. നാട്ടിൽ എത്തിയതിനുശേഷം പണം നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ മതി എന്നും എം.വി.ആർ ക്ലിനിക് അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ കാൻസർ സെന്ററിനെ ബന്ധപ്പെടാവുന്നതാണ്.ലഭ്യമായ ഡോക്ടർമാർ: ഡോ. ഷിബാഷിഷ് ഭട്ടാചാര്യ (കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ്): ഡോ. നിഷ ഫെൻ (ജനറൽ പ്രാക്ടീഷണർ); ഡോ. സാവിത്രമ്മ (സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ്) ഒപ്പം എല്ലാവിധ രക്ത പരിശോധനയും ക്ലിനികിൽ ഉണ്ട്. ഫോൺ: 971 565455311.

Leave a Reply

Your email address will not be published.