കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കൗണ്‍സില്‍ യോഗവും ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി

moonamvazhi

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗവും ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി. അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനത്തിന് കേരള ജനതയ്ക്ക് ഉദാത്ത മാതൃക പകര്‍ന്നുനല്‍കിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് യോഗം അഭിപ്രായപ്പെട്ടു.

 

കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി. കെ. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. വി.എം. മുഹമ്മദ് ബഷീര്‍, കെ. പ്രീതി, ഫൈസല്‍ പന്തല്ലൂര്‍, കാസിം മുഹമ്മദ് ബഷീര്‍, അനീഷ് മാത്യു വഴിക്കടവ്, അബ്ദുള്‍ അസീസ് കുറ്റിപ്പുറം, അരുണ്‍ ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സബാദ് കരുവാരകുണ്ട് സ്വാഗതവും ജില്ലാ സെക്രട്ടറി പി. മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: എം. രാമദാസ് (പ്രസിഡന്റ് ), ഷിയാജ് പി.പി (സെക്രട്ടറി), രാജാറാം പൊന്നാനി, ജയകുമാര്‍ പുളിക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), നൗഷാദ് വളാഞ്ചേരി, സി. പി. ഷീജ പോരുര്‍, (ജോയിന്റ് സെക്രട്ടറിമാര്‍), പി. കെ. അബ്ദുള്‍ അസീസ് കുറ്റിപ്പുറം (ട്രഷറര്‍), രാഹുല്‍ജി നാഥ്, സമദ് എടപ്പറ്റ (ഓഡിറ്റര്‍മാര്‍), വനിതാഫോറം ഭാരവാഹികള്‍: പി. എ. സോജ, ആരിഫ എടരിക്കോട്, രജനി തൂളാട്ടിപ്പാറ.

Leave a Reply

Your email address will not be published.