കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി

Deepthi Vipin lal

മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് മൂലന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് കൊച്ചുത്രേസ്യ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി എല്‍എഫ് ഹോസ്പിറ്റലിന്റെ സഹായത്തോടെ 500 പേര്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്. അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും 600 രൂപ നിരക്കിലും മറ്റുള്ളവര്‍ക്ക് 650 രൂപ നിരക്കിലുമാണ് നല്‍കിയത്. ഫാദര്‍ റിജു കണ്ണമ്പുഴ (അങ്കമാലി എല്‍എഫ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍), ബോര്‍ഡ് മെമ്പര്‍മാരായ സെബി, പോള്‍സണ്‍ കളപ്പറമ്പില്‍, ജോയ് കോലഞ്ചേരി, തോമസ് പാങ്ങോല, ബിജു കണിയാംകുടി, എന്‍.ബി നാരായണന്‍, ജോണി പാലാട്ടി, ബിജു, സിബി, ലില്ലി ജോഷി, ലിത വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!