കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയര്‍ സംഘം ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പുഷ്പ ജങ്ഷനിലെ അമ്പാളി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ടി. ജയരാജന്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഹരികൃഷ്ണന്‍ അമ്പാളിയില്‍ നിന്നും എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി. ഉഷാദേവി ബ്യൂട്ടി പാര്‍ലറിന്റെയും കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published.

Latest News