കോഴിക്കോട്ജില്ലാ ബാങ്ക് അംഗ സംഘങ്ങള്‍ക്ക് 17 % ലാഭവിഹിതം . 7.83 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക്.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 2017-2018 ലെ അറ്റ ലാഭത്തില്‍ നിന്നും അംഗ സംഘങ്ങള്‍ക്ക് ലാഭവിഹിതമായി 17 ശതമാനം അനുവദിക്കുവാന്‍ ജില്ലാ ബാങ്ക് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. നൂറ്റിഒന്നു വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത് . 2015-16 ല്‍ ലാഭവിഹിതം 13 ശതമാനവും 2016-17 ല്‍ 12 ശതമാനവുമായിരുന്നു .
2017-18 ലെ ലാഭ വിഹിതത്തില്‍ നിന്നും 7 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനും പൊതുയോഗം തീരുമാനിച്ചു. ജിലാ സഹകരണ ബാങ്കിന്റെ 2017-18 ലെ അറ്റ ലാഭം 35.31 കോടി രൂപയാണ്. 7.83 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുക.
ജില്ലാ ബാങ്കിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും , വരവ് ചിലവ് കണക്കും, ലാഭ നഷ്ട കണക്കും, ബാക്കി പത്രവും, ആഡിറ്റ് സര്‍ട്ടിഫിക്കറ്റും, ലാഭവിഭജനവും പൊതുയോഗം അംഗീകരിച്ചു. 646.50 കോടി വരവും 616.25 കോടി ചെലവും 30.25 കോടി ലാഭവും പ്രതീക്ഷിക്കുന്ന 2019-20 വര്‍ഷത്തെ ബജറ്റിന് പൊതുയോഗം അംഗീകാരം നല്‍കി.
കോഴിക്കോട് കല്ലായ് റോഡ് ഇ.വി.കുമാരന്‍ മേമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തില്‍ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാറും ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ കെ.ഉദയഭാനു അദ്ധ്യക്ഷനായിരുന്നു . എം.മെഹബൂബ്, എന്‍.സുബ്രഹ്മണ്യന്‍, അഡ്വ.ജി.സി.പ്രശാന്ത് കുമാര്‍, വി.പി.കുഞ്ഞികൃഷ്ണന്‍ ,പുനത്തില്‍ ഗോപാലന്‍ മാസ്റ്റര്‍, വിജയന്‍ പി. മേനോന്‍, മധുസൂദനന്‍ ഒളവണ്ണ , ദിനേശന്‍, കെ.ശ്രീധരന്‍ മേപ്പയൂര്‍ , കെ.എം.ബഷീര്‍, മുഹമ്മദ് ബക്കളത്ത് ,ജനറല്‍ മാനേജര്‍ സി.അബ്ദുള്‍ മുജീബ് ,ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ.പി.അജയകുമാര്‍ ,പി.കെ.ശിവപ്രകാശ് എന്നിവർ സംസാരിച്ചു.
[mbzshare]