കോരാമ്പാടംബാങ്ക്  ആംബുലന്‍സ് സര്‍വീസ് തുടങ്ങി

moonamvazhi

എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണ ബാങ്ക് സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആംബുലന്‍സ് സര്‍വീസ് തുടങ്ങി. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള ഫ്‌ളാഗ്ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സണ്‍ അധ്യക്ഷത വഹിച്ചു.

കടമക്കുടിയിലും സമീപ ഗ്രാമപഞ്ചായത്തുകളിലുമാണ് ആംബുലന്‍സിന്റെ സേവനം ലഭ്യമാകുക. മേരിവിന്‍സന്റ്, വിപിന്‍രാജ്, ജെയ്‌നി സെബാസ്റ്റ്യന്‍, ജോബി ജോണ്‍, ജോണ്‍ ബെന്നി, ജോസി ഫ്രാന്‍സിസ്, ജെ. രശ്മി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.