കൊമ്മേരി സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷം സംഘാടക സമിതി രൂപീകരിച്ചു

moonamvazhi

കൊമ്മേരി സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്
ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി. പി. കോയ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ബാബു പാറശ്ശേരി, പി.അസീസ് ബാബു, ഓമന മധു, കവിത അരുണ്‍, സാഹിത സുലൈമാന്‍, എന്‍.സി. മോയിന്‍കുട്ടി, എം.സി. അനില്‍കുമാര്‍, എം,പി സുരേഷ്, ഈസ് അഹമ്മദ്, ഗംഗാധരന്‍ മുല്ലശ്ശേരി, ടി.വി.ഉണ്ണികൃഷ്ണന്‍, ടി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി അജയകുമാര്‍ എ.എം സ്വാഗതവും ഡയറക്ടര്‍ എം.കെ.എം കുട്ടി നന്ദിയും പറഞ്ഞു.

ഒരു വര്‍ഷം കാലം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ടി.പി. കോയ മൊയ്തീന്‍ ചെയര്‍മാനായും അജയകുമാര്‍ എ.എം കണ്‍വീനറായും 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published.