കൊച്ചി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഞാറക്കല്‍ ശാഖ ഉദ്ഘാടനം ചെയ്തു

moonamvazhi

കൊച്ചി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഞാറക്കല്‍ ശാഖ ജി.സി.ഡി.എ.മുന്‍ ചെയര്‍മാനും സി.പി.എം. ജില്ലാ സെക്രട്ടറിയുമായ സഖാവ് സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി ബസ് സ്റ്റോപ്പിലെ ബാങ്ക് ശാഖയ്ക്കു മുന്നില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.എന്‍. സുനില്‍കുമാര്‍ അധ്യക്ഷനായി. ആദ്യ നിക്ഷേപം കെ.എന്‍ .ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ. സ്വീകരിച്ചു. സെക്രട്ടറി എം.ബി. പ്രവീണ്‍ ബാഹുലേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജനറല്‍ മാനേജര്‍ സിന്ധു.ആര്‍.നായര്‍ ഐ.എസ്.ഒ. പ്രഖ്യാപനം നടത്തി.

കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസനബാങ്ക് പ്രസിഡന്റ് എം.പി. ഉദയന്‍, കൊച്ചി താലൂക്ക് സഹകരണ കാര്‍ഷിക വികസന ബാങ്ക് മുന്‍ പ്രസിഡന്റ് ടി. എ.പീറ്റര്‍, തീരദേശ പരിപാലന അതോറിറ്റി അംഗം എ.പി.പ്രിനില്‍, ഐ.ടി.എം. പ്രിന്‍സിപ്പല്‍ എസ്. ശ്രീദേവി, സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് റീജണല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍, ബാങ്ക് ഡയറക്ടര്‍മാരായ കെ.എസ്. രാധാകൃഷ്ണന്‍, കെ.കെ.ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.