കേരള ബാങ്കിന്റെ ലോഗോ പിറന്നു: സംസ്ഥാന സഹകരണ ബാങ്കിന്റെ പൊതുയോഗം ആരംഭിച്ചു.

adminmoonam

കേരള ബാങ്കിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബ്രാൻഡ് എന്ന രീതിയിലാണ് കേരളബാങ്ക് ആലേഖനം ചെയ്തിരിക്കുന്നത്. ഒന്ന് എന്ന അക്കത്തിലുള്ള ലോഗോയാണ് കേരള കേരള ബാങ്ക് ലോഗോ.

ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പാക്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയ് എംഎൽഎ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ.പി. കെ.ജയശ്രീ, മാനേജിംഗ് ഡയറക്ടർ റാണി ജോർജ് ഐ.എ.എസ് എന്നിവർ സന്നിഹിതരായിരുന്നു. ലോക പ്രകാശനത്തിന് ശേഷം പൊതുയോഗ നടപടികൾ ആരംഭിക്കും.

Leave a Reply

Your email address will not be published.