കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സൗജന്യ സംഭാര വിതരണം ആംഭിച്ചു

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് മില്‍മയുടെ സംഭാര വിതരണം ആംഭിച്ചു. റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡ് പരിസരത്താണ് വേനല്‍ച്ചൂടില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാനായി ബാങ്ക് സൗജന്യ സംഭാര വിതരണം ആംഭിച്ചത്.

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ഫിജിന ഷാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ അഡ്വ: ടി.എം. വേലായുധന്‍, സി.ഇ. ചാക്കുണ്ണി, പി.ദാമോദരന്‍, പി.എ. ജയപ്രകാശ്, അഡ്വ: എ. ശിവദാസ്, എന്‍.പി. അബ്ദുല്‍ ഹമീദ്, ജനറല്‍ മാനേജര്‍ സാജു ജെയിംസ്, അസി: ജനറല്‍ മാനേജര്‍മാരായ രാകേഷ്.കെ, നന്ദു. കെ.പി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!