ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ സേവന കേന്ദ്രം തുറന്നു.

adminmoonam

കോഴിക്കോട് ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ,ഓൺലൈൻ സേവന കേന്ദ്രം അമ്പലക്കണ്ടിയിൽ ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ്കുട്ടി ഹാജിയിൽ നിന്ന് ബാങ്ക് സെക്രട്ടറി കെ പി നൗഷാദ് ആദ്യ നിക്ഷേപം സ്വീകരിച്ചു. മൈക്രോ എടിഎം ഉപയോഗിച്ച് ആദ്യ പണം പിൻവലിക്കൽ, വാർഡ് മെമ്പർ ഫാത്തിമ വടക്കിനികണ്ടി ഉദ്ഘാടനം ചെയ്തു.

ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഇടപാടുകൾക്ക് പുറമേ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയ്ക്കാനും മൈക്രോ എടിഎം ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യവും വിദേശത്തേക്ക് പണം അയക്കാൻ ഉള്ള സൗകര്യവും പാസ്പോർട്ട്, പാൻ കാർഡ്, വിമാന, ബസ്, റെയിൽവേ ടിക്കറ്റ് റിസർവേഷനുകളും പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി സർക്കാർ ഓൺലൈൻ സേവനങ്ങളും കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!