മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.

adminmoonam

മോറട്ടോറിയം കാലയളവിലെ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ പറഞ്ഞു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ നീണ്ട ആറുമാസക്കാലത്തെ പലിശ ഇളവ് നല്‍കാമെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസർക്കാർ പറഞ്ഞത്. എംഎസ്എംഇകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇളവായിരിക്കും ഇത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പലിശയുടെ ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നതാണ് ഒരേ ഒരു പരിഹാരമെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കിയത്. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്കാകും ഇളവ് ലഭിക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!