ഓണത്തിനുള്ള പൂതൊട്ട് ഉപ്പേരി വരെ വെണ്ണൂർ ബാങ്കിൽ റെഡി :യഥാർത്ഥ സഹകരണ മാതൃക ഒരുക്കുകയാണ് തൃശൂർ വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്.

adminmoonam

ഓണത്തിന് ആവശ്യമായ പൂക്കൾ മുതൽ ഉപ്പേരി വരെ എല്ലാം വെണ്ണൂർ സഹകരണ ബാങ്കിൽ റെഡിയാണ്. ഇന്നുമുതൽ ജീവനം സ്റ്റോറിൽ ഇത് ലഭിക്കും. ഓണം കഴിയുന്നതുവരെ ഉണ്ടാകും. എല്ലാം ശുദ്ധം. ഒപ്പം ജൈവവും, അതാണ് വെണ്ണൂർ ശൈലി.

ഏഴുവർഷം മുൻപ് സഹകരണ വകുപ്പിലെ കർഷക സേവന കേന്ദ്രം പദ്ധതിയിലൂടെ ബാങ്ക് നേടിയെടുത്ത കാർഷിക കരുത്തും സ്ഥിരം സംവിധാനങ്ങളും ആണ് ഈ നേട്ടം അനായാസം ആക്കുന്നത്.പത്തു വർഷത്തിലേറെയായി വർഷംതോറും നൽകിവരുന്ന സൗജന്യ ഓണക്കിറ്റ് ബാങ്ക് പ്രവർത്തന പരിധിയിലെ മുഴുവൻ വീടുകളിലേക്കും ഈ വർഷവും വിതരണം ആരംഭിച്ചതായി സെക്രട്ടറി സാബു പറഞ്ഞു. കോവിഡ്ന്റെ ജാഗ്രത നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ പൂർണമായി ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ ദിവസങ്ങൾ ക്രമീകരിച്ച് ആണ് വിതരണവും വില്പനയും നടത്തുന്നത്.

ഉപ്പേരിയും പായസം ഉൾപ്പെടെ ഓണത്തിന് ആവശ്യമായതെല്ലാം വെളിച്ചെണ്ണയിൽ നാടൻ രീതിയിൽ ലൈവ് ആയി തയ്യാറാക്കി നൽകുന്നുണ്ടെന്നും തിരുവോണം വരെ ഈ സൗകര്യം ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പോളി ആന്റണി പറഞ്ഞു. എല്ലാ ഉൽപ്പന്നങ്ങളും ജീവനം ഇക്കോ സഹകരണ സ്റ്റോർ വഴിയാണ് വിപണനം നടത്തുന്നത്.

നാടൻ പച്ചക്കറികൾ ഉപയോഗിച്ച് ഓണചന്ത നടത്തുന്നതിനായി ബാങ്ക് അഞ്ചേക്കർ സ്ഥലത്ത് ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പും ഇപ്പോൾ നടക്കുകയാണ്. ഇതിനു പുറമേ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പത്തോളം കർഷകർ അഞ്ചേക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന വിഭവങ്ങളും ബാങ്ക് ശേഖരിക്കുന്നുണ്ട്. ഇവയുടെ വിപണനം പൂർണമായും ബാങ്കിന്റെ ജീവനം സ്റ്റോർ വഴിയാണ്. ബാങ്കിന്റെ സ്വന്തം കർഷക സേനയാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഓണത്തോടനുബന്ധിച്ച് ബാങ്ക് നടപ്പാക്കുന്ന ഒരേക്കർ സ്ഥലത്തെ ചെണ്ടുമല്ലി കൃഷിയാണ് ഏറെ ആകർഷകം. ഇതിന്റെ ആദ്യ വിളവെടുപ്പ് കഴിഞ്ഞദിവസം ബാങ്ക് പ്രസിഡണ്ട് നിർവഹിച്ചു. നാടൻ പൂക്കൾക്ക് പ്രദേശത്ത് ഏറെ പ്രിയം ഉണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ വരാത്ത സാഹചര്യം പ്രദേശവാസികൾക്ക് ബാങ്കിന്റെ നടപടി ഏറെ ഗുണകരമായി. 100 രൂപയാണ് കിലോയ്ക്ക് വില. പൂന്തോട്ടം കാണാനും ഏറെ പേരാണ് എത്തുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!