എം.വി.ആര്‍ ഫാര്‍മകെയറിന്റെ എടപ്പാള്‍ ശാഖ തുടങ്ങി

Deepthi Vipin lal

കാന്‍സര്‍ ചികിത്സക്കുള്‍പ്പടെയുള്ള മരുന്നുകള്‍ ന്യായമായ ശരിവിലയില്‍ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആര്‍ ഫാര്‍മ കെയറിന്റെ എടപ്പാള്‍ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. ഡോ: കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാന്റ് ദുബായ് മാള്‍ മാനേജിങ് ഡയറക്ടര്‍ അഷ്റഫ് കുറിഞ്ഞിലായിലിന് ആദ്യ വില്‍പ്പന കൈമാറി. മാസ് കെയര്‍ സ്‌കീമിന്റെ ആദ്യ അംഗത്വ  സർട്ടിഫിക്കറ്റ്ഡോ: കെ.ടി ജലീല്‍ എം.എല്‍.എയില്‍ നിന്നും ഗ്രാന്‍ഡ് ദുബായ് മാള്‍ ഡയറക്ടര്‍ നമ്പ്യാരുവളപ്പില്‍ ഉമ്മര്‍ ഏറ്റുവാങ്ങി.

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി സ്വാഗതം പഞ്ഞു. റാബിയ (വാര്‍ഡ് മെമ്പര്‍), ഡോ: വിജയന്‍, എം. ശങ്കരനാരായണന്‍ (സെക്രട്ടറി വ്യാപാരി വ്യവസായി) എന്നിവര്‍ ആശംസ നേര്‍ന്നു.

Leave a Reply

Your email address will not be published.