എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

moonamvazhi

എംവിആര്‍ കാന്‍സര്‍ സെന്ററിലെ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ഏറക്കോടന്‍ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഖാലിദ്, മാപ്‌സ് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ സതീഷ്, യുണൈറ്റഡ് സര്‍ജിക്കല്‍സ് മാനേജിങ് പാര്‍ട്ണര്‍ അജിത്ത്, ഫ്രണ്ട്‌സ് ഫാര്‍മ മാനേജിങ് പാര്‍ട്ണര്‍ ജിമ്മി ജോര്‍ജ് എന്നിവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു കൊണ്ട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനും കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് ഡയറക്ടറുമായ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജയിംസ് അധ്യക്ഷത വഹിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നാരായണന്‍കുട്ടി വാര്യര്‍, കെയര്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ ജയേന്ദ്രന്‍. കെ, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സി.ഇ.ഒ ഡോ. എന്‍.കെ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!