ഇടൂഴി ഭവദാസന്‍ നമ്പൂതിരിയെ ആദരിച്ചു

[email protected]

ദേശീയ ധന്വന്തരി പുരസ്കാരം നേടിയ ഇടൂഴി ഭവദാസന്‍ നമ്പൂതിരിയെ പി. ജയരാജന്‍ ആദരിക്കുന്നു.

ആയുര്‍വേദത്തിലെ പരമോന്നത ബഹുമതിയായ ദേശീയ ധന്വന്തരി പുരസ്കാരം നേടിയ ആയുര്‍വേദ ഗുരു ഇടൂഴി ഭവദാസന്‍ നമ്പൂതിരിയെ കണ്ണൂര്‍ മുല്ലക്കൊടി കോ – ഓപ്പറേറ്റിവ് റൂറല്‍ ബാങ്കിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു.

ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുന്‍ എംഎല്‍എ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് പി. പവിത്രന്‍ അധ്യക്ഷനായി. ഡോ. റീജ പ്രഭാഷണം നടത്തി. മുന്‍ ബാങ്ക് പ്രസിഡന്‍റ് കെ. ചന്ദ്രന്‍, പി. വി. ചന്ദ്രന്‍, പി. വി. വത്സന്‍, കെ. വി. ഗോപിനാഥന്‍, പി. മുകുന്ദന്‍, സി. വി. പ്രകാശന്‍, കെ. സി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി. വി. വത്സന്‍ സ്വാഗതവും കെ. വി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News