സഹകരണ പ്രസ്ഥാനങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും: ഷെയ്ഖ് ഹസീന

[email protected]

സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് രാജ്യത്തെ വളരെ വേഗം പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭിപ്രായപ്പെട്ടു. 47ാമത് ദേശീയ സഹകരണ ദിനം ധാക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ‘ സഹകരണപ്രസ്ഥാനങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചാല്‍ രാജ്യത്തിന്‍റെ പുരോഗതി വളരെ വേഗത്തിലാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ – ഷെയ്ഖ് ഹസീന പറഞ്ഞു.

സഹകരണം ഒരു തത്വചിന്തയാണ്. സാമൂഹിക- സാമ്പത്തിക വികസനത്തിനു വേണ്ടി പരീക്ഷിച്ചെടുത്ത തന്ത്രം. സഹകരണാടിസ്ഥാനത്തിലുള്ള വികസന പ്രക്രിയ സമതുലിതവും സുസ്ഥിരവുമായ വികസനമുറപ്പാക്കുകയും വിവേചനം കുറയ്ക്കുകയും ചെയ്യും. ബംഗ്ലാദേശിന്‍റെ സ്ഥാപക പ്രസിഡന്‍റായ ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ സഹകരണത്തിന് ഏറെ പ്രാധാന്യം കൊടുത്ത വ്യക്തിയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 ല്‍ സഹകരണ ഉടമസ്ഥതയെക്കുറിച്ച് പറയുന്നുണ്ട്. സാധാരണക്കാരുടെ സാമൂഹിക- സാമ്പത്തിക വികസനത്തിനായി കാര്‍ഷിക, മല്‍സ്യബന്ധന, നെയ്ത്തു സഹകരണ സംഘങ്ങള്‍ ആരംഭിക്കാനുള്ള അവകാശം അതില്‍ നല്‍കുന്നുണ്ട്. രാജ്യത്തെ പ്രമുഖ ക്ഷീര സഹകരണ സംഘമായ മില്‍ക്ക് വിതയ്ക്ക് തുടക്കം കുറിച്ചതും ഷെയ്ഖ് മുജിബുര്‍ റഹ്മാനാണ്. രാജ്യത്തിന്‍റെ പുരോഗതിയില്‍ എറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഗ്രാമീണ വികസനത്തിനും സഹകരണത്തിനുമാണ്. വരുംനാളുകളില്‍ ഭക്ഷ്യ ഉദ്പാദന രംഗത്തേയ്ക്ക് കൂടി സഹകരണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ച വ്യാപിപ്പിക്കണം – പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!