ഇഎംഎസ് സഹകരണ ആശുപത്രി രണ്ടാം വര്‍ഷത്തിലേക്ക്

moonamvazhi

സഹകരണ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലന്തൂരിലെ ഇഎംഎസ് സഹകരണ ആശുപത്രി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. രണ്ടാം വാര്‍ഷിക ആഘോഷം 28ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ടി കെ.ജി. നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷികത്തോടനുബന്ധിച്ച് ക്യാന്‍സര്‍ അവബോധന ക്ലാസും നടത്തുന്നു. സഹകരണ ആശുപത്രിയില്‍ രാവിലെ 10നാണ് ആഘോഷം. ആശുപത്രി ഡയറക്ടര്‍ കെ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തും. 11.30ന് നടക്കുന്ന ക്യാന്‍സര്‍ അവബോധ ക്ലാസില്‍ ജില്ലാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ ജി ശശിധരന്‍ പിള്ള ക്ലാസ്സെടുക്കും.


വളരെ കുറഞ്ഞ ചെലവില്‍ സാധാരണക്കാരന് ആശ്രയിക്കാവുന്ന ചികിത്സാ സംവിധാനമായി ഇഎംഎസ് സഹകരണ ആശുപത്രി കുറഞ്ഞ സമയത്തിനകം മാറിയതായി ചെയര്‍മാന്‍ പറഞ്ഞു. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടക്കം സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കുറഞ്ഞ ചെലവില്‍ നടത്തിക്കൊടുക്കാന്‍ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാരടങ്ങുന്ന ഒമ്പത് വിഭാഗങ്ങളാണ് നിലവിലുള്ളത്. യൂറോളജി, നെഫ്രോളജി, എന്‍ സി ഡി (നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ്) എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളും ഉടന്‍ ആരംഭിക്കും. ചുരുളിക്കോട് സ്വന്തമായി വാങ്ങിയ സ്ഥലത്ത് അത്യാധുനിക സംവിധാനത്തോടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാന്‍ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം നഴ്‌സിങ് കോളേജ് തുടങ്ങി ആദ്യ പ്രവേശന നടപടികള്‍ക്കും ശ്രമം തുടങ്ങി. ആശുപത്രി വൈസ് ചെയര്‍മാന്‍ പി.കെ.ദേവാനന്ദന്‍, സെക്രട്ടറി അലന്‍ മാത്യു തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!