കെ.ഗീതയ്ക്ക് യാത്രയയപ്പ്

Deepthi Vipin lal

നഗരിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 25 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സെക്രട്ടറി കെ.ഗീതയ്ക്ക് യാത്രയയപ്പ് നല്‍കി. മണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിത ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് എം.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയ്ക്കുള്ള ഉപഹാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി.സ്വാമിനാഥന്‍ നിര്‍വ്വഹിച്ചു. കെ.ആര്‍.ഗോപാലന്‍, പി.എന്‍.സത്യജിത്ത്, കെ.കൃഷ്ണന്‍, ടി.ആര്‍.ശശി, അപ്പുക്കുട്ടന്‍, പ്രഭാകരന്‍, നന്ദകുമാര്‍, ശ്രീജ, എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍മാരായ അഡ്വ.എ.വി.അരുണ്‍, സുരേഷ്, വനജ, ഓമന എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഡയറക്ടര്‍ എ.വി.എം.റസാഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News