അഞ്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്ക് സ്ഥാനക്കയറ്റം; ഒമ്പതുപേര്‍ക്ക് സ്ഥലംമാറ്റം

[email protected]

അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള അഞ്ചുപേര്‍ക്ക് ഡെപ്യൂട്ടി രജിസ്ട്രാറായി സ്ഥാനക്കയറ്റം നല്‍കി ഉത്തരവിറങ്ങി. സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (സി.പി.) സി.ആര്‍.ശ്രീലേഖ, തിരുവനന്തപുരം ജില്ലാസഹകരണ ബാങ്ക് ആര്‍ബിട്രേറ്റര്‍ സി.ഐ.ജോബ്, തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടര്‍(ഓഡിറ്റ്) ടി.ഗോപാലകൃഷ്ണന്‍, പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) ഇ.ഹരിദാസ്, കാസര്‍ക്കോട് കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റര്‍ എന്‍.പി. പ്രീജി എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

ശ്രീലേഖയെ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാറാ(ക്രഡിറ്റ്)യും ജോബിനെ സംസ്ഥാന സഹകരണ ബാങ്ക് കോഴിക്കോട് റീജിയണ്‍ ആര്‍ബിട്രേറ്ററായും, ഗോപാലകൃഷ്ണനെ തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പലായും, ഹരിദാസിനെ പാലക്കാട് സഹകരണ പരിശീലനകേന്ദ്രം പിന്‍സിപ്പലായും പ്രീജിയെ പാലക്കാട് ജില്ലാസഹകരണ ബാങ്ക് ആര്‍ബിട്രേറ്ററായും നിയമിച്ചു.

ഇവര്‍ക്കുപുറമെ മറ്റ് നാലുപേര്‍ക്ക് കൂടി സ്ഥലമാറ്റമുണ്ട്. സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍(ക്രഡിറ്റ്-1) പി.ബി.അനില്‍കുമാര്‍, തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ വി.എ.കൊച്ചുത്രേസ്യ, പാലക്കാട് ജില്ലാസഹകരണ ബാങ്ക് ആര്‍ബിട്രേറ്റര്‍ മുഹമ്മദ് അഷറഫ് കുരിക്കല്‍, എറണാകുളം പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഏലിയാസ് എം.കുന്നത്ത് എന്നിവര്‍ക്കാണ് മാറ്റം.

ഇതില്‍ അനില്‍കുമാറിനെ കൊല്ലം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാ(ജനറല്‍)റായും കൊച്ചുത്രേസ്യയെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായും, മുഹമ്മദ് അഷറഫിനെ കാസര്‍ക്കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാറാ(ഭരണം)യും ഏലിയാസ് എം.കുന്നത്തിനെ സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷന്‍ കണ്‍കറന്റ് ഓഡിറ്ററായും നിയമിച്ചു.

Click here to view the Circular

Leave a Reply

Your email address will not be published.