അജിതറാണിക്ക് യാത്രയയപ്പ്

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിൽ അപ്രൈസർ തസ്തികയിൽ നിന്ന് വിരമിച്ച അജിതറാണിക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി.

 

ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ , ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, അസി. ജനറൽ മാനേജർമാരായ രാകേഷ് കെ, നന്ദു, സിന്ധു പി എം, എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റ്‌ ഫൗസിയ പി. പി., അനിത എം.എ., ശ്രീജ, രഞ്ജിത്ത് കുമാർ, സുധീഷ് ഫറോക്, കെ.പി. ബഷീർ, മഞ്ജുഷ ബാലകൃഷ്ണൻ , ഏജന്റ് കൗൺസിൽ പ്രതിനിധി അച്യുതൻ എന്നിവർ സംസാരിച്ചു.

ബാങ്കിന്റെ ഉപഹാരം ബാങ്ക് ചെയർമാൻ ജി നാരായണൻകുട്ടിയും ജീവനക്കാരുടെ ഉപഹാരം സുധീഷ് ഫറോക്കും നൽകി.

Leave a Reply

Your email address will not be published.

Latest News