സഹകരണ സ്ഥാപനങ്ങളിലെ വാർഷിക സ്റ്റോക്ക് പരിശോധന മാറ്റിവയ്ക്കണമെന്ന് സഹകരണ ജനാധിപത്യ വേദി.

adminmoonam

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ മാർച്ച് 31ന് നടത്തുന്ന വാർഷിക സ്റ്റോക്ക് പരിശോധന നിലവിലെ സാഹചര്യത്തിൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കൃഷ്ണപിള്ള സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. സഹകരണവകുപ്പ് ജീവനക്കാരും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കേണ്ട സ്റ്റോക്ക് പരിശോധന ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ മാറ്റി വയ്ക്കേണ്ടതാണ്. സഹകരണ സ്ഥാപനങ്ങൾ രാവിലെ 10 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രവർത്തനം അവസാനിക്കുന്ന സാഹചര്യത്തിൽ വാർഷിക സ്റ്റോക്ക് പരിശോധന പ്രായോഗികമല്ല അതുകൊണ്ട് പരിശോധന മാറ്റി വെക്കാൻ വേണ്ട നിർദ്ദേശങ്ങൾ സഹകരണ വകുപ്പിന് നൽകണമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News