സഹകരണ സ്ഥാപനങ്ങളിലെ എം.ഡി.എസ്, ജി. ഡി. എസ് നറുക്കെടുപ്പ് /ലേല നടപടികൾ പുനരാരംഭിക്കാമെന്ന് രജിസ്ട്രാർ.

adminmoonam

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങളിൽ നിർത്തിവച്ചിരുന്ന എം.ഡി. എസ്, ജി. ഡി. എസ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ നറുക്കെടുപ്പ്/ ലേല നടപടികൾ പുനരാരംഭിക്കാമെന്ന് ര ജിസ്ട്രാർ ഉത്തരവിട്ടു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നറുക്കെടുപ്പ്/ ലേല നടപടികൾ പുനരാരംഭിക്കാമെന്ന് രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു. ലോക് ഡൗൺ കാലയളവിൽ മാറ്റിവെച്ച എം.ഡി.എസ്, ജി.ഡി.എസ് തുടങ്ങിയ നിക്ഷേപ പദ്ധതിയുടെ കാലാവധി ഭരണസമിതിയുടെ തീരുമാനപ്രകാരം ദീർഘിപ്പിക്കാം. ഓരോ എം.ഡി. എസ്, ജി. ഡി. എസ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ നറുക്കെടുപ്പ്/ ലേല നടപടികൾ ഓരോ നറുക്ക്/ലേലത്തിലും പങ്കെടുക്കേണ്ട അംഗങ്ങളെ മുൻകൂട്ടി അറിയിക്കണം. ലേലത്തിൽ പങ്കെടുക്കേണ്ടവർ മാത്രം ലേല ഹാളിൽ പ്രവേശിപ്പിച്ച് സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്നും രജിസ്ട്രാറുടെ ഇന്നത്തെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News