സഹകരണ പ്രസ്ഥാനത്തെ തകർക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

adminmoonam

സാധാരണക്കാരന്റെ സാമ്പത്തിക സ്രോതസ്സായ കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയെ തകർക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ വികലമായ നയം കേരളത്തിലെ പ്രാഥമിക സഹകരണമേഖലയെ ബുദ്ധിമുട്ടിലാക്കുന്നു. കേരളാബാങ്കിന്റെ രൂപീകരണവുമായി ഗവൺമെന്റ് മുന്നോട്ട് പോയതു മുതൽ പ്രാഥമിക സഹകരണ മേഖല വലിയ പ്രതിസന്ധിയിലാണ്. ഈ മേഖലയെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഗവൺമെന്റുകൾക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി സ്വാഗതം ആശംസിച്ചു. ബാങ്കിംഗ് റഗുലേഷൻ ആക്ട് ഭേദഗതിനിയമം 2020 – സഹകരണമേഖലയെ ബാധിക്കുമോ എന്ന വിഷയത്തെ സംബന്ധിച്ച് റിട്ട:സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ. വി. രാധാകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കേരളാ ഹൈക്കോടതി അഭിഭാഷകരായ ഒ.ഡി. ശിവദാസ്, സി.എ. ജോജോ, സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഡി. സാബു, സെക്രട്ടറി എൻ. സുബാഷ്കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ പി. കെ. വിനയകുമാർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Latest News