സഹകരണ നിക്ഷേപ ഗാരണ്ടിത്തുക അഞ്ചു ലക്ഷമാക്കി വർധപ്പിച്ചത് സ്വാഗതാർഹം: കേരള സഹകരണ ഫെഡറേഷൻ 

moonamvazhi

സഹകരണ നിക്ഷേപ ഗാരണ്ടിത്തുക അഞ്ചു ലക്ഷമാക്കി വർധപ്പിച്ചതിൽ സഹകരണ മന്ത്രി വി.എൻ. വാസവനെ കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അഭിനന്ദിച്ചു.

ഇത് നിലവിൽ വന്നതോടുകൂടി രാജ്യത്തെ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്കിലടക്കം നൽകുന്ന നിക്ഷേപ ഗ്യാരണ്ടി തുകയ്ക്ക് തുല്യമായി.

ആർബിഐയുടെ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകളൊക്കെ തന്നെ അഞ്ച് ലക്ഷത്തിന് മുകളിൽ നിക്ഷേപ ഗ്യാരണ്ടി കൊടുക്കുന്നില്ല. ആ അവസരത്തിലാണ് കേരളത്തിലെ സഹകരണ മേഖല ആളുകൾക്ക് ഇന്നുമുതൽ അവരുടെ നിക്ഷേപങ്ങൾക്ക് അഞ്ച് ലക്ഷം വരെ ഗ്യാരണ്ടി കൊടുക്കുന്നത്. ഇത് സഹകരണ മേഖലയിൽ നിക്ഷേപം വർധിക്കാനും നിക്ഷേപകർക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നതിനും കാരണമാകുന്നുവെന്നും ഈ തീരുമാനത്തെ കേരള സഹകരണ ഫെഡറേഷൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News