സംസ്ഥാനത്ത് 1000 പ്രവാസി സഹകരണ സംഘങ്ങൾ ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി.
കേരളത്തിൽ 1000 പ്രവാസി സഹകരണ സംഘങ്ങൾ ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂർ ജില്ലാ എൻആർഐ സർവീസ് സഹകരണ സംഘത്തിന്റെ തളിക്കുളം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസി സഹകരണ സംഘങ്ങൾക്കും എൻ.ആർ.ഐ സഹകരണ സംഘങ്ങൾക്കും ഇപ്പോൾ ഏറെ പ്രസക്തിയുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക സുസ്ഥിരതകു പ്രവാസികൾ നൽകുന്ന പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. സംഘം പ്രസിഡണ്ട് പി.ആർ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി സ്ട്രോങ്ങ് റൂം ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാർ ടി.കെ. സതീഷ് കുമാർ കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബഹ്സാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജെ.കെ.മേനോൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. എൻആർഐ സഹകരണ സംഘം കുറച്ചു നാളുകൾ കൊണ്ട് വലിയ കുതിച്ചുചാട്ടമാണ് സഹകരണമേഖലയിൽ നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗീത ഗോപി എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ, സംഘം സെക്രട്ടറി കെ.പി. ഗായത്രി എന്നിവർ സംസാരിച്ചു