റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കെതിരെ കോഴിക്കോട്ട് സഹകാരികളുടെ സംഗമം
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സഹകാരി സംഗമം നടത്തി. റിസര്‍വ് ബാങ്ക് നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി രംഗത്തിറങ്ങാനും സഹകാരികള്‍ തീരുമാനിച്ചു. ജില്ലയിലെ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കു കീഴിലും പ്രവര്‍ത്തിക്കുന്ന വിവിധ സഹകരണ സംഘങ്ങളിലെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.
സഹകാരികളുടെ പ്രതിഷേധ സംഗമം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നിയമവിരുദ്ധ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുള്ള ചട്ടുകമായി റിസര്‍വ് ബാങ്ക് മാറിയെന്നു അദ്ദേഹം ആരോപിച്ചു.
സംഗമത്തില്‍ സഹകരണ സംരംക്ഷണസമിതി ജില്ലാ പ്രസിഡന്റ് ജി.എസ്. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍, വി.പി. കുഞ്ഞിക്കൃഷ്ണന്‍, ഐ. മൂസ, പി.എം. സുരേഷ്ബാബു, ടി.കെ. രാജന്‍, ഒ.പി. റഷീദ്, സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ടി. ജയരാജന്‍, കേരള ബാങ്ക് ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ്, എന്‍.കെ. രാമചന്ദ്രന്‍, സഹകരണ സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഇ. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.