രാജ്യത്തെ 1582 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ 88 എണ്ണം ലിക്വിഡേഷനില്‍

moonamvazhi

രാജ്യത്തെ 1582 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളില്‍ 88 എണ്ണം ലിക്വിഡേഷനിലാണെന്നു സഹകരണമന്ത്രി അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. ഇതില്‍ ഏഴെണ്ണം സഹകരണ ബാങ്കുകളാണ്. ലിക്വിഡേഷനിലുള്ള സംഘങ്ങള്‍ ഏറ്റവും കൂടുതലുള്ളതു രാജസ്ഥാനിലാണ് – 19 സംഘങ്ങള്‍. മഹാരാഷ്ട്രയില്‍ 13 മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ ലിക്വിഡേഷനിലാണ്.

2023 ഒക്ടോബര്‍ 30 വരെ രാജ്യത്തുള്ള മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളുടെ കണക്കാണിത്. ആകെയുള്ള മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളില്‍ മഹാരാഷ്ട്രയിലാണു ഏറ്റവും കൂടുതല്‍ എണ്ണമുള്ളത് – 663 എണ്ണം. രണ്ടാംസ്ഥാനത്തു ഉത്തര്‍പ്രദേശും മൂന്നാംസ്ഥാനത്തു ഡല്‍ഹിയുമാണ്. ഉത്തര്‍പ്രദേശില്‍ 168 ഉം ഡല്‍ഹിയില്‍ 161 ഉം സംഘങ്ങളാണുള്ളത്. ലിക്വിഡേഷനിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളില്‍ നാലെണ്ണം മഹാരാഷ്ട്രയിലും രണ്ടെണ്ണം ഗുജറാത്തിലും ഒരെണ്ണം ഗോവയിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News