ബി.ആർ ആക്ട് ഭേദഗതി സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മറ്റന്നാൾ.

adminmoonam

ബി.ആർ ആക്ട് ഭേദഗതി സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മറ്റന്നാൾ ചേരും. ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതി വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എന്ത് നിലപാട് എടുക്കണമെന്ന് സംബന്ധിച്ച് മറ്റന്നാൾ ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ആണ് സർക്കാർ വിളിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമുണ്ടാകും.

അതിനിടെ ബി ആർ ആക്ട് ഭേദഗതി സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഹകാരികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും പരിഹാരമെന്നോണം മൂന്നാംവഴി ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഈ വിഷയത്തിൽ വെബിമിനാർ സംഘടിപ്പിക്കുന്നുണ്ട്. നിയമവിദഗ്ധരും സാമ്പത്തിക സഹകരണ രംഗത്തുള്ളവരും വിവിധ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും പ്രമുഖ സഹകാരികളും മാധ്യമപ്രവർത്തകരും സെമിനാറിൽ പങ്കെടുക്കും.

ഈ ലിങ്ക് വഴി ഏതൊരാൾക്കും വെബിനാറിൽ പങ്കെടുക്കാം. https://global.gotomeeting.com/join/203178245

Leave a Reply

Your email address will not be published. Required fields are marked *

Latest News