ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു.
ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..പാക്സിന് റിസർവ് ബാങ്കിൻറെ ലൈസൻസ് ആവശ്യമില്ല.
85. ഒരു വാദത്തിനു വേണ്ടി സെക്ഷൻ 3 പാക്സിന് ബാധകമാണ് എന്നുതന്നെ ഇരിക്കട്ടെ; എങ്കിൽ പാക്സിന് അതിന്റെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകാൻ റിസർവ് ബാങ്കിൻറെ ലൈസൻസ് ആവശ്യമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?ലൈസൻസ് ആവശ്യമില്ല എന്നതാണ് എന്റെ കാഴ്ചപ്പാട്. ഈ നിലപാടിനുള്ള കാരണങ്ങൾ ഞാൻ നിരത്താം.
86. റിസർവ് ബാങ്കിൻറെ ലൈസൻസ് സംബന്ധിച്ച കാര്യങ്ങൾ അടങ്ങുന്ന സെക്ഷൻ 22 കമ്പനികൾക്ക് മാത്രമാണ് ബാധകം; സഹകരണ സംഘങ്ങൾക്കല്ല.
പക്ഷേ, സെക്ഷൻ 56ൽ രൂപാന്തരം വരുത്തിയ സെക്ഷൻ 22 പാക്സിന് ബാധകമായേക്കാം എന്നതിനാൽ അത് കണക്കിലെടുക്കേണ്ടതാണ്.
87. ഇപ്പോൾ നമുക്ക് ബി.ആർ ആക്ടിന്റെ സെക്ഷൻ 56 വഴി രൂപാന്തരം വരുത്തിയ ബി.ആർ ആക്ടിന്റെ സെക്ഷൻ 22 ലേക്ക് ഒന്ന് കണ്ണോടിയ്ക്കാം. പ്രസക്തഭാഗങ്ങൾ താഴെ കൊടുക്കുന്നു:
സെക്ഷൻ 22(1)
പിന്നീട് മറ്റു തരത്തിൽ പറയാത്തിടത്തോളം,
a)………….
b) ഒരു സഹകരണ ബാങ്ക് ആവുകയും റിസർവ് ബാങ്കിന് ചെലുത്തണമെന്നു തോന്നുന്ന നിബന്ധനകൾക്ക് വിധേയമായി നൽകിയ ലൈസൻസ് ഉള്ള ഒരു സഹകരണ ബാങ്ക് ആവുകയും ചെയ്താലല്ലാതെ ഇന്ത്യയിൽ ബാങ്കിംഗ് പ്രവർത്തനം നടത്താൻ പാടുള്ളതല്ല.
കൂടാതെ, ഈ ഉപവകുപ്പിൽ പറയുന്ന ഒന്നും തന്നെ Banking Laws (Amendment) Act, 2012 ആരംഭിച്ച അന്നോ അതിനു ഒരു വര്ഷം മുമ്പ് തന്നെ പ്രവർത്തനം തുടങ്ങിയ ഒരു പ്രാഥമിക വായ്പാ സംഘത്തിന് ബാധകമല്ല. (ഈ കാലയളവ്, കാരണം രേഖപ്പെടുത്തിയതിനുശേഷം മൂന്നു വർഷo വരെ റിസേർവ് ബാങ്കിന് നീട്ടി കൊടുക്കാം). [Banking Laws(Amendment) Act, 2012 w.e.f. 18.01.2013 വഴി ചേർക്കപ്പെട്ടത് ]
88. 18-01-2012 നെങ്കിലും (അല്ലെങ്കിൽ റിസർവ് ബാങ്കിൻറെ വിവേചനാധികാരം ഉപയോഗിച്ചുള്ള തീരുമാനത്തിനനുസരിച്ച്, 18-03-2009 മുതൽ 17-01-2012 വരെയോ) ബാങ്കിംഗ് പ്രവർത്തനം ആരംഭിച്ച പാക്സിന് സെക്ഷൻ 22 (1) ബാധകമാവില്ല എന്നതാണ് മേല്പറഞ്ഞ സെക്ഷൻ 22(1) വെറുതെ ഒന്ന് കണ്ണോടിച്ചു വായിച്ചാൽ വ്യക്തമാവുന്നത്,. അതിനാൽ, 2012 ജനുവരി 18നോ അതിനു മുമ്പോ രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്ത പാക്സ് ലൈസൻസ് എടുക്കേണ്ട ആവശ്യമില്ല.
89. RBI ലൈസൻസിൽ നിന്നുള്ള ഈ ഒഴിവ് ഇപ്പോഴും തുടരുന്നു എന്നും ബി.ആർ. ഓർഡിനൻസ് സെക്ഷൻ 22 (1) ൽ ഒരു ഭേദഗതിയും വരുത്തിയിട്ടില്ല എന്നതാണ് വളരെയേറെ വിചിത്രമായ ഒരു കാര്യം.
90. പാക്സിന് സെക്ഷൻ 3 ബാധകമാണ് എങ്കിൽത്തന്നെ, ബി.ആർ.ആക്ട് സെക്ഷൻ 56ലുള്ള രൂപാന്തരം വരുത്തിയ സെക്ഷൻ 22 ൽ നൽകിയ ഒഴിവ് പ്രകാരം പാക്സിന് റിസർവ് ബാങ്ക് ലൈസൻസ് ആവശ്യമില്ല. എന്നാൽ, 18-01-2013നു ശേഷം തുടങ്ങിയ പാക്സിന് റിസർവ് ബാങ്ക് ലൈസൻസ് ആവശ്യമായി വന്നേക്കാം.
രാസവളങ്ങൾ, മരുന്നുകൾ ഇത്യാദികളുടെ വില്പനയ്ക്ക് നിരോധനം
91. സെക്ഷൻ 3 പാക്‌സ്നു ബാധകമാകുന്നുവെങ്കിൽ, ബി.ആർ. ആക്ടിലെ സെക്ഷൻ 6 നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം .
ബാങ്കിംഗ്-ഇതര പ്രവർത്തനങ്ങളോ സെക്ഷൻ 6(1) പറയുന്ന അനുവദനീയമായ ബിസിനസ്സുകളോ അല്ലാതെ വേറൊരു ബിസിനസ്സും ചെയ്യുന്നതിൽ നിന്ന് പാക്സിനെ സെക്ഷൻ 6 (2) വിലക്കുന്നു.
സെക്ഷൻ 6(1) വലിയൊരു പട്ടിക ആയതിനാൽ ഞാൻ അത് മുഴുവനായും ഇവിടെ കൊടുക്കുന്നില്ല. സെക്ഷൻ 6(1) ലുള്ള പാക്സിന് അനുവദനീയമായ ബി സിനെസ്സുകളുടെ അല്പം ചില ഇനങ്ങൾ മാത്രമേ ഞാൻ ഇവിടെ കൊടുക്കുന്നുള്ളു.
92. സെക്ഷൻ 6(1) ൽ അനുവദിച്ച ബിസിനസ്സുകൾ താഴെ കൊടുക്കുന്നു:
1) പണം കടം വാങ്ങൽ, വർദ്ധിപ്പിക്കൽ, കൈകാര്യം ചെയ്യൽ; ഈടിന്മേലോ അതില്ലാതെയോ കടമായോ വായ്പയായോ പണം കൊടുക്കൽ; പണമിടപാട് സംബന്ധിച്ച ചെക്കുകൾ തുടങ്ങിയവ കൈകാര്യം ചെയ്യൽ, ഹുണ്ടികൾ,പ്രോമിസറി നോട്ടുകൾ, കൂപ്പണുകൾ, ഡ്രാഫ്റ്റുകൾ, ചരക്കുനീക്കം സംബന്ധിച്ച രേഖകൾ, റെയിൽവേ രീതികൾ എന്നിവ…
2.ഏതെങ്കിലും ഗവർമ്മെന്റിന്റേയോ തദ്ദേശസ്ഥാപനത്തിന്റേയോഅല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയുടേയോ വ്യക്തികളുടേയോ ഏജന്റായി പ്രവർത്തിക്കുക, ചരക്കുനീക്കം സംബന്ധിച്ച ഇടപാടുകൾ അടക്കം ഏതു തരം ബിസിനസ് ഏജൻസി പ്രവർത്തനം നടത്തുക,…
3.സ്വകാര്യമോ പൊതുവായതോ ആയ, ഏതു തരം പ്രവർത്തനങ്ങളുടേയും വിവിധ മേഖലകളിൽ പ്രവർത്തിക്കുക…
4.ഗാരണ്ടിയും ഇൻറെമ്നിറ്റിയും സംബന്ധിച്ച എല്ലാ ഇടപാടുകളും നടത്തുക….
മേൽപ്പറഞ്ഞ പട്ടിക അപൂർണ്ണമാണ്; വിശദവിവരങ്ങളിൽ താല്പര്യമുള്ളവർക്ക് ബി. ആർ. ആക്ടിന്റെ സെക്ഷൻ 6 (1) പരിശോധിക്കാവുന്നതാണ്.
93. ബാങ്കുകളുടെ ഈടായി കൈവശം വെച്ചിരിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്നും മുതൽ ഈടാക്കാനല്ലാതെ വസ്തുവഹകൾ വാങ്ങുക, വിൽക്കുക, കൈമാറ്റം ചെയ്യുക എന്നിവ പൂർണമായും നിരോധിച്ചിട്ടുള്ള സെക്ഷൻ 8 ലേയ്ക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
94. സെക്ഷൻ 3 പാക്സിനെതിരെ പ്രയോഗിക്കുകയാണെങ്കിൽ , രാസവളങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുക, മരുന്നുകൾ, 6(1) ൽ പറയാത്ത മറ്റു പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയിൽ ഒന്നിലും ബിസിനസ് നടത്താൻ കഴിയില്ല എന്നതാണ് പാക്സിനെ അടിയന്തരമായി ബാധിക്കുന്ന പ്രശ്നം. എത്രയോ വർഷങ്ങളായി നടത്തിവരുന്ന ഇത്തരം ബിസിനസ് എല്ലാം തന്നെ പെട്ടെന്ന് നിർത്തലാക്കുക എന്നത് പാക്സിന് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.
തുടരും……
SIVADAS CHETTOOR
MOB: 9447137057