കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി കുടുംബ ഡോക്ടര്‍ പരിപാടി ആരംഭിച്ചു
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി മിനി സ്ക്രീനില്‍ അവതരിപ്പിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ പരിപാടി ‘കുടുംബ ഡോക്ടര്‍’ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ആരംഭിച്ചു. ആരോഗ്യ സംബന്ധമായ അറിവുകള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ ലളിതമായി അവതരിപ്പിക്കുന്നു. ആനിമേഷന്‍ ബി.എം.ജി ആനിമേഷന്‍സും ആശയനിര്വഹണം ആശുപത്രിയിലെ ഡോക്ടര്‍മാരും നിര്‍വഹിക്കുന്നു. ആദ്യ സംപ്രേഷണം എല്ലാ ദിവസവും വൈകുന്നേരം 4.54. പുനസംപ്രേഷണം തൊട്ടടുത്ത ദിവസം രാവിലെ 5.55, 11.54, ഉച്ചക്ക് 1.54