ഇടവ സർവീസ് സഹകരണ ബാങ്ക് ഇൻസിനേറ്റർ നൽകി.

adminmoonam

തിരുവനന്തപുരം ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇടവ സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്തു നിർമ്മാണം പൂർത്തിയാക്കിയ ഇൻസിനെറേറ്ററിന്റെ പ്രവർത്തന ഉദ്ഘാടനം എം.എൽ. എ. അഡ്വ. വി. ജോയി നിർവ്വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത.എസ്. ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ ശശാങ്കൻ സ്വാഗതം പറഞ്ഞു. പി എച്ച്‌ സി..മെഡിക്കൽ ഓഫീസർ ഡോ.രാജു.റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ഹർഷദ് സാബു, ബാങ്ക് വൈസ് പ്രസിഡന്റ്‌ സമിൻഷാ, പി.സി ബാബു. എസ് പ്രസന്നൻ.എച്ച്‌.ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News