കൊടിയത്തൂര്‍ ബാങ്ക് നെല്‍ക്കൃഷിയിറക്കി
കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ചെറുവാടി പുഞ്ചപ്പാടത്ത് ഈ വര്‍ഷവും നെല്‍ക്കൃഷിയിറക്കി.
മുന്‍ വര്‍ഷങ്ങളിലെല്ലാം സ്വന്തമായി നെല്‍ക്കൃഷിയിറക്കിയിട്ടുള്ള ബാങ്ക് ഉല്പാദിപ്പിച്ച നെല്ല് കുത്തി അരിയാക്കി വിതരണം ചെയ്തുവരുന്നു. നെല്‍ക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും ബാങ്കിനു കീഴിലെ കര്‍ഷക സേവന കേന്ദ്രത്തിന്റെ സഹായത്തോടെ യന്ത്രസാമഗ്രികളുടെ സേവനവും നല്‍കുന്നുണ്ട്. ഉല്പാദിപ്പിക്കുന്ന നെല്ല് ബാങ്ക് നേരിട്ട് ഏറ്റെടുക്കുന്നു. കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ ഉപയോഗിച്ചശേഷമുള്ള 50 ടണ്‍ നെല്ല് ബാങ്ക് സംഭരിച്ചു. അവര്‍ക്ക് റൊക്കം പണവും നല്‍കി.
ഈ വര്‍ഷവും അഞ്ച് ഏക്കറിലാണ് നെല്‍ക്കൃഷി നടത്തുന്നത്. കര്‍ഷക സേവനകേന്ദ്രത്തിലെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഞാറ് നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഫെബിത, പാടശേഖര സമിതി കണ്‍വീനര്‍ കെ.സി. മമ്മദ്കുട്ടി, സി. ഹരീഷ്, അബ്ദുള്‍ റസാക്ക്, സി.ടി. അബ്ദുള്‍ ഗഫൂര്‍, അരുണ്‍. ഇ, ചുള്ളിക്കാപറമ്പ് ബ്രാഞ്ച് മാനേജര്‍ ശ്രീജിത്ത്. കെ , കര്‍ഷക സേവനകേന്ദ്രം മാനേജര്‍ ഡെന്നി ജോസ് എന്നിവര്‍ സംസാരിച്ചു.
[mbzshare]