കേരള ബാങ്കിൽ എക്സിക്യൂട്ടീവിന്റെ അധികാരം ബോർഡ് ഓഫ് മാനേജ്മെന്റിന്: വിശേഷാൽ പൊതുയോഗവും ലോഗോ പ്രകാശനവും 20ന്.

adminmoonam

ഈ മാസം 20ന് ചേരുന്ന സംസ്ഥാന സഹരണ ബാങ്കിന്റെ വിശേഷാൽ പൊതുയോഗത്തിൽ അവരിപ്പിയ്ക്കുന്ന ബൈലാ ഭേദഗതിയിലാണ് നിലവിലുണ്ടായിരുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അധികാരങ്ങൾ ബോർഡ് ഓഫ് മാനേജ്മെന്റ്ന് നൽകിയിരിക്കുന്നത്. ഇനി ഭരണസമിതിയിലെ എക്സിക്യൂട്ടീവ് കമ്മറ്റി ഉണ്ടായിരിക്കുകയില്ല. ദൈനംദിന കാര്യങ്ങളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശത്തിന് വിധേയമായി രൂപീകരിക്കുന്ന ബോർഡ് ഓഫ് മാനേജ്മെന്റ് ആയിരിക്കും.

സഹകരണസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വായ്പ അനുവദിക്കൽ മുതൽ ഉദ്യോഗസ്ഥരുടെ നിയന്ത്രണം വരെ ബൈലാ വ്യവസ്ഥ അനുസരിച്ചു ബോർഡ് ഓഫ് മാനേജ്മെന്റീനാണ്. 13 ജില്ലാ സഹകരണ ബാങ്കിലും സംസ്ഥാന സഹകരണ ബാങ്കിലും നടന്ന പ്രോസസിഗ് ഇനി ഒറ്റ കേന്ദ്രത്തിലാകുമെന്ന ആശങ്കയും സഹകാരികൾക്കുണ്ട്. സംഘങ്ങൾക്ക് വായ്പ നൽകുന്ന കാര്യത്തിൽ ജില്ലാ ബാങ്കുകൾ നിരവധി ഇളവുകൾനൽകിയിരുന്നു. ഇനി അക്കാര്യത്തിൽ ആർ.ബി.ഐ നിർദ്ദേശങ്ങളും സഹകരണ നിയമവും കർശനമായി പാലിയ്ക്കപ്പെടും എന്നും സഹകാരികൾ ആശങ്കപ്പെടുന്നു.

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിശേഷാൽ പൊതുയോഗം ഈ മാസം 20ന് തിരുവനന്തപുരം കവടിയാറിലുള്ള ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് നടക്കുക. കേരളബാങ്ക് ആകുന്നതിന് പുതിയ നിയമാവലിയും നിയമ ഭേദഗതിയും പ്രത്യേക പൊതുയോഗത്തിൽ അവതരിപ്പിക്കും. വ്യക്തിഗത വായ്പ പരമാവധി എത്ര തുക നൽകാമെന്ന് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. സ്വാഭാവികമായും ജില്ലാ ബാങ്ക് നേക്കാൾ കൂടുതൽ തുക അനുവദിക്കേണ്ടതാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകൾ യോജിച്ചാണ് പുതിയ കേരള ബാങ്ക് എന്ന ബ്രാൻഡ് നെയിമിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് വരുന്നത്. കേരള ബാങ്കിന്റെ പുതിയ ലോഗോ അന്നേദിവസം മുഖ്യമന്ത്രി അവതരിപ്പിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News