കര്‍ഷകരെ ആദരിച്ചു
കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഡിഫറെന്റലി എബിള്‍ഡ് & ഫാമിലി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകരെ ആദരിച്ചു. കുഞ്ഞിക്കണാരന്‍ നായര്‍ കീക്കോളിയോട്ട്, രാഘവന് നായര്‍ കുളവക്കില്‍, ബാലന് വലിയ പറമ്പത്ത്, ഉണ്ണികൃഷ്ണന് പഞാട്ട് താഴെ എന്നീ കര്‍ഷകരെ പൊന്നാടയണിയിച്ചു. ഫാര്‍മേഴ്സ് ക്ലബ് ജനശ്രീ ബ്ലോക്ക് ചെയര്മാന് വി.വി സുധാകരന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ തെങ്ങിന് തൈ വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് ബാലകൃഷ്ണന് എം കെ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ശ്രീജില്‍ കെ.കെ. സ്വാഗതവും ഡയറക്ടര്‍ ഷൈജു എം.വി.നന്ദിയും പറഞ്ഞു. കെ.അബ്ദുല്‍ ഷുക്കൂര്‍, വത്സരാജ് കേളോത്ത്, സുബൈര്‍.കെ,വി കെ, സത്യന് എം.കെ. എന്നിവര്‍ സംസാരിച്ചു.