ഓൺലൈൻ വിദ്യാഭ്യാസം- സഹകരണസംഘങ്ങൾ വഴി 2005 ടി.വി നൽകി.

adminmoonam

ഓൺലൈൻ വിദ്യാഭ്യാസം ഒരുക്കുന്നതിനായി സഹകരണസംഘങ്ങൾ വഴി 2005 ടി.വി നൽകിയതായി സഹകരണ വകുപ്പ്. സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ച സാഹചര്യത്തിൽ വീടുകളിൽ ടെലിവിഷൻ സൗകര്യമില്ലാത്ത കുട്ടികൾക്കായി ടെലിവിഷൻ സൗകര്യമൊരുക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശ പ്രകാരം ഇതുവരെ 2005 ടെലിവിഷനുകൾ വിതരണം ചെയ്തതായി സഹകരണ വകുപ്പ് രജിസ്ട്രാറുടെ ഓഫീസ് പറഞ്ഞു. 44 മൊബൈൽ/ ടാബ് നൽകി. ഏഴുഇടങ്ങളിൽ ഡിടിഎച്ച് സൗകര്യമൊരുക്കി. രണ്ട് കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും നൽകിയതായി രജിസ്ട്രാർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News