ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ഓക്‌സിമീറ്ററുകള്‍ സംഭാവന നല്‍കി

Deepthi Vipin lal

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തത്തിന്റെ ഭാഗമായി ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് ഓക്‌സിമീറ്ററുകള്‍ സംഭാവന നല്‍കി. ഒറ്റപ്പാലം നിയുക്ത എം.എല്‍.എ. അഡ്വ.കെ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.

ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റിന് ഓക്‌സിമീറ്ററുകള്‍ കൈമാറി.

ബാങ്ക് ചെയര്‍മാന്‍ ഐ.എം.സതീശന്‍, ബാങ്ക് ഡയരക്ടര്‍ രജീഷ്, ബാങ്ക് സി.ഇ.ഒ. കെ.പി.ശങ്കരനാരായണന്‍, ബാങ്ക് ജനറല്‍ മാനേജര്‍ പി.എം. ജയ്കിഷന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഹരി, ജൂനിയര്‍ സൂപ്രണ്ട് കാഞ്ചന, യു.കെ. സന്ദീപ്, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ടി.ആര്‍.ഗോകുല്‍ദാസ് സ്വാഗതവും പഞ്ചായത്ത് അംഗം കെ.ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!